നെല്ലിന് 40 രൂപ വില നിശ്ചയിക്കണം: സത്യന് മൊകേരി
1517777
Tuesday, February 25, 2025 11:47 PM IST
എടത്വ: ഒരു കിലോ നെല്ലിന് കേന്ദ്രസര്‍ക്കാര്‍ 40 രൂപ വില നിശ്ചയിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന് മൊകേരി ആവശ്യപ്പെട്ടു. രാസവളങ്ങളുടെ വിലവര്‍ധന തടയുക, നെല്ലിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിഹിതം ഉയര്‍ത്തുക, കാര്‍ഷിക വിപണന നയരേഖ പിന്‍വലിക്കുക, പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍സഭ സംഘടിപ്പിച്ച കര്‍ഷകകൂട്ടായ്മ എടത്വയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലുവിലയയ്ക്ക് സംസ്ഥാനം നല്കുന്ന ഇന്‍സെന്റീവ് ആനുപാദികമായി വര്‍ധിപ്പിക്കുകയും നെല്ലുവില കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് നല്‍കുന്നതിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുട്ടാര്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.എസ്. രവി, ആര്. സുഖലാല്‍, ജി. കൃഷ്ണപ്രസാദ്, ആര്. രാജേന്ദ്രകുമാര്‍, ടി.ഡി. സുശീലന്, കെ.വി. ജയപ്രകാശ്, ബി. ലാലി, എന്‍.കെ. വേണുഗോപാല്‍, എന്‍.കെ. പ്രസാദ്, ബിജു വലിയവീടന്‍, പി.ഒ. ഉണ്ണി, പി. സുരേന്ദ്രന്, കെ. കമലാദേവി, ഉഷാ മുരളി എന്നിവര്‍ പ്രസംഗിച്ചു.