പ്രതിഭാപുരസ്കാരങ്ങൾ വിതരണം ചെയ്തു
1518156
Thursday, February 27, 2025 3:59 AM IST
ആലപ്പുഴ: അപ്പര്‍ കുട്ടനാട് വികസനസമിതിയുടെ പ്രതിഭാപുരസ്കാര സമര്‍പ്പണവും സെമിനാറും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. അപ്പര്‍ കുട്ടനാട് വികസനസമിതി രക്ഷാധികാരി റവ.ഡോ. ജയിംസ് മുല്ലശേരി അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ രാജു മാത്യു, തനത് കുട്ടനാട് പുസ്തക രചയിതാവ് റവ.ഡോ. സാംജി വടക്കേടം എന്നിവര്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രതിഭാ പുരസ്കാരം കൈമാറി. ബാസ്കറ്റ്ബോള്‍ അക്കാദമിയായ സെന്റ് എഫ്രേംസ് അക്കാദമിക്കുള്ള സ്നേഹോപഹാരം ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ ഏറ്റുവാങ്ങി.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോബ് മൈക്കിള്‍, ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്മാന് അപു ജോണ്‍ ജോസഫ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, അപ്പര്‍ കുട്ടനാട് വികസന സമിതി പ്രസിഡന്റ് അജി കെ. ജോസ്, ജനറല്‍ സെക്രട്ടറി കുഞ്ഞ് കളപ്പുര എന്നിവര്‍ പ്രസംഗിച്ചു.