അർത്തുങ്കൽ പുണ്യം (ഇന്ന് ഭിന്നശേഷിക്കാരുടെ ദിനം)
1507812
Thursday, January 23, 2025 11:53 PM IST
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 379-ാമത് മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഭിന്നശേഷിക്കാരുടെ ദിനമായി ആചരിക്കും.
ക്രിസ്തുവിന്റെ സ്നേഹം എല്ലാവരിലേക്കും നിറഞ്ഞുനിന്നപോലെ ക്രിസ്തുവിന്റെ കരുണയുടെ മുഖം എല്ലാവരിലേക്കും എത്തിക്കാൻ ഈ ദിനം ലക്ഷ്യം വയ്ക്കുന്നു. ഇന്നത്തെ തിരുക്കർമങ്ങൾക്ക് അർത്തുങ്കൽ മേഖലയിലെ ഭിന്നശേഷിക്കാരായ സഹോദരങ്ങളും ആലപ്പുഴ രൂപതയിലെ സാന്ത്വന സ്കൂളിലെ വിദ്യാർഥികളും നേതൃത്വം നൽകുന്നു.
ഇന്നു രാവിലെ 5.30നു ദിവ്യബലി-ഫാ. ആന്റണി അറയ്ക്കല്‍. 6.45നു പ്രഭാതപ്രാര്‍ഥന, ദിവ്യബലി-ഫാ. ജെനിസ്റ്റണ്‍, ഫാ. ബിജു മൂലക്കര, ഫാ. ജോസഫ് തേര്‍മഠം. ഒമ്പതിനു ദിവ്യബലി-ഫാ.പോള്‍ കൊച്ചീക്കാരന്‍വീട്ടില്‍. വചനപ്രഘോഷണം-ഫാ. പയസ് ആറാട്ടുകുളം. 11ന് ദിവ്യബലി-ഫാ. സെബാസ്റ്റ്യന്‍ അറോജ്. വചനപ്രഘോഷണം -ഫാ. സ്റ്റാന്‍ലി പയസ് കാട്ടുങ്കല്‍ത്തയ്യില്‍. വൈകുന്നേരം മൂന്നിന് ദിവ്യബലി-ഫാ. ജോസഫ് പഴമ്പാശേരില്‍. വചനപ്രഘോഷണം-ഫാ. സെബാസ്റ്റ്യന്‍ മില്ട്ടന് കളപ്പുരയ്ക്കല്‍. അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ദിവ്യബലി-ഫാ. ആന്റണി തട്ടകത്ത്. വചനപ്രഘോഷണം-ഫാ. ഗ്രേഷ്യസ് സാവിയോ വിക്ടര്‍ കാക്കരിയില്‍. രാത്രി എട്ടിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. ടോമി കുരിശിങ്കല്‍. ഒമ്പതിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. ജോര്‍ജ് ബിബിലന്‍ ആറാട്ടുകുളം. പത്തിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. ജെല്‍ഷിന്‍ ജോസഫ് തറേപ്പറമ്പില്‍.