ആര്യാട് ചെറുപുഷ്പം പള്ളിയില്‍ തിരുനാളും തിരുശേഷിപ്പ് പ്രതിഷ്ഠയും
1497590
Wednesday, January 22, 2025 11:46 PM IST
ആലപ്പുഴ: ആര്യാട് ചെറുപുഷ്പം പള്ളിയില്‍ ഇടവകത്തിരുനാളും വിശുദ്ധ കൊച്ചുത്രേസ്യയുടെയും വാഴ്ത്തപ്പെട്ട കാര്‍ലോസ് അക്വിറ്റിസിന്റെയും തിരുശേഷിപ്പ് പ്രതിഷ്ഠയും. ഇന്നു വൈകുന്നേരം 4.45ന് ജപമാല, തുടര്‍ന്ന് വികാരി ഫാ. പ്രിയേഷ് മൈലപ്പറമ്പില്‍ കൊടിയേറ്റും. ഫാ. ജിബിന്‍ പൂവനാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഏഴിന് നാടകം. നാളെ വൈകുന്നരം അഞ്ചിന് തിരുശേഷിപ്പുകള്‍ ഗുരുപുരം കുരിശടില്നിന്ന് പ്രദക്ഷിണമായി പള്ളിയിലേക്ക് കൊണ്ടുവരും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുശേഷിപ്പ് പ്രതിഷ്ഠ നടക്കും. സെമിത്തേരി സന്ദര്‍ശനവും പുതിയ കല്ലറ വെഞ്ചരിപ്പും ആര്‍ച്ച് ബിഷപ് നിര്‍വഹിക്കും.
25നു വൈകുന്നേരം 4.45 ന് ജപമാല, കുര്‍ബാന, നൊവേന - ഫാ. ടോം പുത്തന്‍കളം, ഫാ. ജേക്കബ് കളത്തിവീട്ടില്‍ വചനസന്ദേശം നല്‍കും. പ്രദക്ഷിണത്തിന് ഫാ. ജിബിന്‍ പൂവനാട്ട് കാര്‍മികനാകും. തുടര്‍ന്നു മ്യൂസിക്കല്‍ ഫ്യൂഷന്‍. 26നു രാവിലെ 10ന് ഫാ. ജോസഫ് വേളാങ്ങാട്ടുശേരിയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം-ഫാ. ജയിംസ് പഴയമഠം. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്.