തിരുനാളിനു കൊടിയേറി
1507815
Thursday, January 23, 2025 11:53 PM IST
മുഹമ്മ ഫൊറോനാ
പള്ളിയിൽ
മുഹമ്മ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെ ഇടവകത്തിരുനാളിന് കൊടിയേറി. വികാരി ഫാ. ആന്റണി കാട്ടൂപ്പാറ കാർമികത്വം വഹിച്ചു. തുടർന്ന് തിരുനാൾ കുർബാന നടന്നു. നസ്രത്ത് കർമൽ ആശ്രമ പ്രിയോർ ഫാ.പോൾ തുണ്ടുപറമ്പിൽ സന്ദേശം നൽകി . വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ഇന്നു രാവിലെ സപ്രാ, 6.30ന് വിശുദ്ധ കുർബാന, 4.45ന് കൂട്ടായ്മയിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണത്തിന് സ്വീകരണം, അഞ്ചിന് റംശാ, 5.45ന് കഴുന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, ഏഴിന് നാടകം. തിരുനാൾ ദിനമായ 25ന് രാവിലെ 6.15ന് സപ്രാ, 6.30-ന് വിശുദ്ധ കുർബാന, 10.30ന് വിശുദ്ധ കുർബാന, 4.30ന് വിവാഹ ജൂബിലി അംഗങ്ങൾക്ക് സ്വീകരണം, അഞ്ചിന് തിരുനാൾ കുർബാന, 6.30ന് പ്രദക്ഷിണം. മാർ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ 6.15ന് സപ്രാ, 6.30ന് വിശുദ്ധ കുർബാന, 9.30ന് തിരുനാൾ കുർബാന, പ്രദക്ഷിണം, കൊടിയിറക്ക്.
ചേന്നങ്കരി ലൂർദ്മാതാ പള്ളിയിൽ
മങ്കൊമ്പ്: ചേന്നങ്കരി ലൂർദ് മാതാ പള്ളിയിൽ ഇടവകമധ്യസ്ഥയുടെ തിരുനാളനു തുടക്കമായി. വികാരി ഫാ. ടോബി പുളിക്കാശേരി കൊടിയേറ്റി. പൂർവിക സ്മരണാ ദിനമായി ആചരിക്കുന്ന ഇന്നു വൈകുന്നേരം നാലിന് ജപമാല, റംശാ, മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് പെട്ടകപ്രദക്ഷിണം. പ്രദക്ഷിണ ദിനമായ നാളെ വൈകുന്നേരം നാലിന് ജപമാല, റംശാ. 4.45ന് പ്രസുദേന്തി വാഴ്ച. തുടർന്ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം, 6.3.0ന് പത്തിൽചിറ കുരിശടിയിലേക്ക് പ്രദക്ഷിണം. സമാപനാശീർവാദം. പ്രധാന തിരുനാൾ ദിനമായ 26ന് രാവിലെ ഒൻപതിന് സപ്ര, തിരുനാൾ റാസ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ.സെബാസ്റ്റ്യൻ വെള്ളാമത്ര, തിരുനാൾ സന്ദേശം ഫാ. ജസ്റ്റിൻ കായംകുളത്തുശേരി. പ്രദക്ഷിണം, ലദീഞ്ഞ്, കൊടിയിറക്ക്.