റോഡ് ഉദ്ഘാടനം ചെയ്തു
1507816
Thursday, January 23, 2025 11:53 PM IST
എടത്വ: ശ്മശാനങ്ങളിലേക്കുള്ള ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. എടത്വ പഞ്ചായത്ത് പത്താം വാര്‍ഡ് മുണ്ടുതോട് പാടശേഖരത്തിലായി സ്ഥിതിചെയ്യുന്ന 22 ശ്മശാനങ്ങളിലേക്ക് നിര്‍മിച്ച ബണ്ട് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍നിന്നു 25 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം ബണ്ട് റോഡ് കല്ലുകെട്ടി സംരക്ഷിക്കുകയും തോടിനു ആഴം കൂട്ടി നീരൊഴുക്ക് പുനഃസ്ഥാപിക്കുകയും തോട്ടിലെ മണ്ണെടുത്തു ബണ്ട് റോഡ് ഉയര്‍ത്തുകയും ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി. ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ആനി ഈപ്പന്, പഞ്ചായത്തംഗം ബിജു മുളപ്പഞ്ചേരില്‍, എസ്എന്‍ഡിപി പാണ്ടങ്കരി ശാഖാ പ്രസിഡന്റ് പി.വി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.