സുമനസുകൾ കൈകോർത്തപ്പോൾ വിശ്വേശ്വരന്റെ കുടുംബത്തിന് വീടായി
1497586
Wednesday, January 22, 2025 11:46 PM IST
ചാരുംമൂട്: കോൺഗ്രസ് പ്രവർത്തകനായിരുന്ന കണ്ണനാകുഴി വിവേക് ഭവനത്തിൽ വിശ്വേശ്വരന്റെ കുടുംബത്തിന് നാടിന്റെ കൈത്താങ്ങിൽ കിടപ്പാടമൊരുങ്ങി. താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കൈമാറി.
ഏതാനും വർഷം മുമ്പ് വിശ്വേശ്വരൻ മരിക്കുമ്പോൾ ഹൃദ്രോഗിയായ ഭാര്യ രജനിയും മകൻ വിവേകും ഒറ്റമുറി ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. ജ്യേഷ്ഠൻ വിശ്വംഭരനും മരണത്തിനു കീഴടങ്ങിയതോടെ കുടുംബം തീർത്തും അനാഥമായി.
കഴിഞ്ഞ ഓഗസ്റ്റ് 26ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ശിലാസ്ഥാപനം നിർവഹിച്ച വീടിന്റെ നിർമാണം കേവലം അഞ്ചുമാസം കൊണ്ട് പൂർത്തീ കരിച്ചു. താക്കോൽ ദാനച്ചടങ്ങിൽ ടി. മന്മഥൻ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ. ബാബു പ്രസാദ്, കെപി സിസി ജനറൽ സെക്രട്ടറി അ ഡ്വ. കെ. പി. ശ്രീകുമാർ, കെപിസിസി നിർവാഹകസമിതിയംഗം കോശി എം കോശി തുടങ്ങിയവർ പ്രസംഗി ച്ചു.