കേരളത്തില്‍ എല്ലാ രംഗത്തും ഭരണസ്തംഭനം: ദീപാ ദാസ് മുന്‍ഷി
1497578
Wednesday, January 22, 2025 11:46 PM IST
ആലപ്പുഴ: കേരളത്തില്‍ എല്ലാ രംഗത്തും ഭരണസ്തംഭനം നിലനില്‍ക്കുന്നുവെന്നും അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിനു കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കേണ്ടി വന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നാല്‍പ്പതാം സംസ്ഥാന സമ്മേളനം ആലപ്പുഴ കളര്‍കോട് എസ് കെ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാദാസ്മുന്‍ഷി.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ആര്. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം. ലിജു, എ.എ. ഷുക്കൂര്‍, കെ.പി. ശ്രീകുമാര്‍, ദീപ്തി മേരി വര്‍ഗീസ്, കെഎസ്എസ്പിഎ ജനറല്‍ സെക്രട്ടറി എം.പി. വേലായുധന്, ജില്ലാ പ്രസിഡന്റ് ആര്. കുമാരദാസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനം കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ആര്. രാജന് കുരിക്കള്‍, ബി. ഹരിഹരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.