ഇരട്ട സ്വര്‍ണനേട്ടവുമായി പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍
1497585
Wednesday, January 22, 2025 11:46 PM IST
എടത്വ: പുന്നമടയില്‍ നടന്ന പതിനൊന്നാമത് ദേശീയ ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേട്ടവുമായി പച്ച-ചെക്കിടികാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ എസ്. അലന്, സോനാ മരിയ ദേവസ്യാ എന്നിവര്‍. എസ്. അലന് അഞ്ച് ഇനങ്ങളില്‍ 5 എണ്ണത്തിനും സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ സോനാ മരിയ ദേവസ്യ അഞ്ച് ഇനങ്ങളില്‍ 4 സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കി.
എസ്. അലന് ഹോങ്കോംഗില്‍ നടന്ന ഇന്റര്‍ നാഷണല്‍ മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. കുട്ടനാടിനും സ്കൂളിനും അഭിമാന താരങ്ങളായി മാറിയ അലനേയും സോനയെയും മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ തോമസ്കുട്ടി മാത്യു ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളില്‍ സ്വീകരണം നല്കി. പുറക്കാട് ഷാജി ഭവനത്തില്‍ ഷാജി-റിനി ദമ്പതികളുടെ മകനാണ് അലന്, കരുമാടി മണിയംകേരിച്ചിറ ബിനു-ആശ ദമ്പതികളുടെ മകളാണ് സോന. ജൂലൈ 16 നു ജര്‍മ്മിനിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അലനും സോനയും.