ചേർത്തല മണ്ഡലത്തിലെ റോഡുകൾക്കായി 9.26 കോടി
1497588
Wednesday, January 22, 2025 11:46 PM IST
ചേർത്തല: ചേർത്തല നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകൾ പുനർനിർമിക്കുന്നതിന് 9.26 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. 2024-25 ബജറ്റിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി നീക്കിവച്ച 1000 കോടി രൂപയിൽനിന്നാണ് പണം അനുവദിച്ചത്.
കഞ്ഞിക്കുഴി മിൽമാ ജംഗ്ഷൻ - തുരുത്തിപ്പള്ളി ആശുപത്രി റോഡ് (45 ലക്ഷം) ചേർത്തല മുനിസിപ്പാലിറ്റി ഷണ്മുഖ ക്ഷേത്രം - മറ്റവന റോഡ് (28 ലക്ഷം) ചേർത്തല മുനിസിപ്പാലിറ്റി നെടുമ്പ്രക്കാട് - ഇലഞ്ഞിക്കൽ റോഡ് (30ലക്ഷം) ചേർത്തല മുനിസിപ്പാലിറ്റി അക്ഷയ കേന്ദ്രം - ആഞ്ഞിലിപ്പാലം റോഡ് (26 ലക്ഷം) പട്ടണക്കാട് അത്തിക്കാട് - വയലാർ കവല റോഡ് (45 ലക്ഷം) ചേർത്തല തെക്ക് കോൾപിംഗ് - ഈരേശ്ശേരിൽ- ക്രിസ്തുരാജ് റോഡ് (28 ലക്ഷം) ചേർത്തല മുനിസിപ്പാലിറ്റി അറക്കേവെളി -മംഗലമുറ്റം റോഡ് (23 ലക്ഷം) കടക്കരപ്പള്ളി പുന്നക്കൽപറമ്പ് ചെറിയാപറമ്പ് റോഡ് (45 ലക്ഷം), കടക്കരപ്പള്ളി കൊട്ടാരം-ആലുങ്കൽ റോഡ് (45 ലക്ഷം) തണ്ണീർമുക്കം വാരനാട് - കോവിലകം റോഡ് (18ലക്ഷം) വയലാർ നാഗംകുളങ്ങര - മുസ്ലിം പള്ളി റോഡ് (15 ലക്ഷം), വയലാർ കണ്ണേകാട്ട് -കരിയിൽ റോഡ് (15 ലക്ഷം) ചേർത്തല മുനിസിപ്പാലിറ്റി മേടേവെളി- കച്ചിക്കാരൻ റോഡ് (45 ലക്ഷം) ചേർത്തല മുനിസിപ്പാലിറ്റി മൂലയിൽ പള്ളി റോഡ് (25 ലക്ഷം) പട്ടണക്കാട് ഷണ്മുഖോദയപുരം - അഞ്ചുതെങ്ങുംതറ റോഡ് (32 ലക്ഷം) കടക്കരപ്പള്ളി കണ്ണന്തോടത്ത് -കട്ടിയാട്ട് റോഡ് (28 ലക്ഷം) കഞ്ഞിക്കുഴി കാക്കനാട് - ബിയോ ബോണ്ട് റോഡ് (45 ലക്ഷം) ചേർത്തല മുനിസിപ്പാലിറ്റി ഓംകാരേശ്വരം - ചാലിൽ റോഡ് (25 ലക്ഷം) വയലാർ വല്യാത്രക്കരി റോഡ് (30ലക്ഷം) മുഹമ്മ കുന്നപ്പള്ളി -ജനശക്തി റോഡ് (29 ലക്ഷം) ചേർത്തല തെക്ക് പ്രഭാത് വായനശാല - ഇലഞ്ഞിപാടം - പടനിലം റോഡ് (42 ലക്ഷം) ചേർത്തല തെക്ക് മുസ്ലിംപള്ളി - കരുണ സ്റ്റോപ്പ് റോഡ് (19 ലക്ഷം) തണ്ണീർമുക്കം വാഴച്ചിറ - മരുത്തോർവട്ടം റോഡ് (17 ലക്ഷം) കടക്കരപ്പള്ളി തങ്കിപ്പള്ളി ബണ്ട് പാലം - പാപപുപറമ്പ് റോഡ് (19 ലക്ഷം) മുഹമ്മ സംസ്കൃതം ഹൈസ്കൂൾ കായിക്കര ക്ഷേത്രം റോഡ് (22 ലക്ഷം)ചേർത്തല തെക്ക് അരീപറമ്പ് സ്കൾ - എസ് എൻ കവല റോഡ് (32 ലക്ഷം),വയലാർ രാമവർമ്മ സ്കൂൾ - ആശുപത്രി റോഡ് (15 ലക്ഷം), മുഹമ്മ കാട്ടുകട - പ്രണവം റോഡ് (38 ലക്ഷം) തണ്ണീർമുക്കം അഴീക്കോടൻകവല - സമന്വയ റോഡ് (45 ലക്ഷം), പട്ടണക്കാട് അറയ്ക്കൽ - നെല്ലാപറമ്പ് റോഡ് (20 ലക്ഷം), തണ്ണീർമുക്കം കേളവത്ത് - പുത്തനങ്ങാടി റോഡ് (35ലക്ഷം) എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.