അര്‍ത്തുങ്കല്‍ പുണ്യം
1497575
Wednesday, January 22, 2025 11:46 PM IST
ആതുരശുശ്രൂഷാദിനം
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധസെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് ആതുരശുശ്രൂഷാ ദിനമായി ആചരിക്കുന്നു. ആതുരശുശ്രൂഷയിൽ ഏർപ്പെടുന്നവർ ചെയ്യുന്ന നിസ്തുല സേവനത്തെ അംഗീകരിക്കാനും അനുമോദിക്കാനുമാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്. വൈകിട്ട് ആറിന് പൊന്തിഫിക്കൽ ദിവ്യബലിക്ക് മുഖ്യകാർമികനാകുന്നത് വിജയപുരം രൂപത സഹായ മെത്രാൻ ഡോ.ജസ്റ്റിൻ അലക്സാണ്ടർ. ശുശ്രൂഷാ ക്രമീകരണം നടത്തുന്നത് അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് സ്കൂൾ ആണ്.
ഇന്നു രാവിലെ 5.30ന് ആഘോഷമായ ദിവ്യബലി,നൊവേന-ഫാ.ജീസന്‍ ജോസ് ചിറ്റാന്തറ. 6.45നു പ്രഭാത പ്രാര്‍ഥന, ആഘോഷമായ ദിവ്യബലി-ഫാ.ആന്റണി ആശാരിപ്പറമ്പില്‍. ഒമ്പതിന് ആഘോഷമായ ദിവ്യബലി-ഫാ.മരിയാന് ജോസ് പെരേര, ഫാ.ഗാസ്പര്‍ കോയില്‍പ്പറമ്പില്‍, ഫാ.ബെര്‍ണാഡ് പണിക്കവീട്ടില്‍, ഫാ.അലോഷ്യസ് ബെന്‍സിഗര്‍, ഫാ.ഷാജി ബാസ്റ്റിന് ചുള്ളിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കടപ്പുറത്ത് വീട്ടില്‍. 10.30ന് നൊവേന, ലിറ്റനി. 11ന് ആഘോഷമായ ദിവ്യബലി-ഫാ.സൈറസ് കളത്തില്‍. വചനപ്രഘോഷണം-ഫാ.സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശ്ശേരില്‍. വൈകുന്നേരം മൂന്നിന് ആഘോഷമായ ദിവ്യബലി-ഫാ.ജോര്‍ജ് കിഴക്കേവീട്ടില്‍. വചനപ്രഘോഷണം-ഫാ.ജോയി മുത്തപ്പന്. അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി-വിജയപുരം രൂപത സഹായ മെത്രാന് ഡോ.ജസ്റ്റിന് അലക്സാണ്ടര്‍. രാത്രി എട്ടിനു തമിഴില്‍ ആഘോഷമായ ദിവ്യബലി-ഫാ.മൈക്കിള്‍ അഗസ്റ്റിന്. ഒമ്പതിന് ആഘോഷമായ ദിവ്യബലി,വചനപ്രഘോഷണം-ഫാ.ജോസഫ് ഗ്ലെന്ഫേബര്. പത്തിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ.വര്‍ഗീസ് ചെറിയാശേരില്.