തിരുനാളാഘോഷം
1497589
Wednesday, January 22, 2025 11:46 PM IST
പള്ളിത്തോട് പള്ളിയിൽ കൊടിയേറി
തുറവൂർ: പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. പള്ളിവികാരി ഫാ. യേശുദാസ് കൊടിവീട്ടിലിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ഇന്നു രാവിലെ 7 ന് ദിവ്യബലി, നൊവേന, തുടർന്ന് അമ്പും വില്ലും നേർച്ച . വൈകിട്ട് 6. 30ന് ആഘോഷമായ ദിവ്യബലി: ഫാ. ക്ലീറ്റസ് കാരക്കാട്. നാളെ രാവിലെ ഏഴിന് ദിവ്യബലി, നൊവേന, തുടർന്ന് അമ്പും വില്ലും നേർച്ച വൈകുന്നേരം അഞ്ചിന് അന്നാപുരം ചാപ്പലിൽനിന്ന് പള്ളിയിലേക്ക് അമ്പും വില്ലു വഹിച്ചുള്ള പ്രദക്ഷിണം. വൈകിട്ട് 6.30ന് ദിവ്യബലി: ഫാ. ആന്റണി റ്റോപ്പോൾ.
ശനിയാഴ്ച രാവിലെ 5 .30ന് കൊച്ചു പുണ്യവാളന്റെ തിരുസ്വരൂപ നടതുറക്കൽ. വൈകിട്ട് അഞ്ചിന് കടത്തുകടവ് ചാപ്പലിൽനിന്ന് ഇടവക പള്ളിയിലേക്ക് അമ്പും വില്ലും വഹിച്ചുള്ള പ്രദക്ഷിണം. തുടർന്ന് ദിവ്യബലി: ഫാ. ജോൺസൺ പുത്തൻവീട്ടിൽ.
തിരുനാൾ ദിനമായ 26നു രാവിലെ 7ന് ദിവ്യബലി. വൈകുന്നേരം 3ന് ആഘോഷമായ തിരുനാൾ ദിവ്യബലി: ഫാ. സിജു പി. ജോബ്. വചന സന്ദേശംഛ ഫാ. ജോഷി മയ്യാറ്റിൽ. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.