പണിമുടക്കു ദിവസം വില്ലേജ് ഓഫീസ് പൂട്ടിയിട്ട് ജീവനക്കാർ
1497584
Wednesday, January 22, 2025 11:46 PM IST
അമ്പലപ്പുഴ: പണിമുടക്കു ദിവസം വില്ലേജ് ഓഫീസ് പൂട്ടിയിട്ട് ജീവനക്കാർ. കരുമാടി വില്ലേജ് ഓഫീസാണ് ഇന്നലെ തുറക്കാതിരുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്നലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കരുമാടി വില്ലേജ് ഓഫീസിൽ ജീവനക്കാർ ആരും എത്താതിരുന്നത്. വില്ലേജ് ഓഫീസ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപ്പേരാണ് ഓഫീസ് തുറക്കാതിരുന്നതിനെത്തുടർന്ന് നിരാശരായി മടങ്ങിപ്പോയത്.