ഹരിപ്പാട്ട് 15 റോഡുകൾക്ക് 5.18 കോടിയുടെ ഭരണാനുമതി
1497580
Wednesday, January 22, 2025 11:46 PM IST
ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ 15 റോഡുപദ്ധതികൾക്ക് സർക്കാരിൻ്റെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതി പ്രകാരം 5.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു.
കാർത്തികപ്പള്ളി പഞ്ചായത്തിലെ കൊച്ചാലിൻ ചുവട് ജംഗ്ഷൻ-ചാലുവരമ്പ് റോഡ്-40 ലക്ഷം രൂപ. ഹരിപ്പാട് നഗരസഭയിലെ കോളാത്ത്-കുഴീകുളങ്ങര- തൃപ്പക്കുടം-ആലുംചുവട് റോഡ് - 45 ലക്ഷം,അരയാകുളങ്ങര-റെയിൽവേസ്റ്റേഷൻ-കരിമ്പാലിൽ എൻഎച്ച് റോഡ് -40 ലക്ഷം,ഹരിപ്പാട്ടേത്ത്-പാപ്പാരം-നാരങ്ങാനത്ത് -പനച്ചൂർ എൻഎച്ച് റോഡ് 40 ലക്ഷം രൂപ പള്ളിപ്പാട് പഞ്ചായത്തിലെ കാട്ടുകോയിക്കൽ കൊച്ചുപുരയിൽ റോഡ്-40 ലക്ഷം, കുമാരപുരം പഞ്ചായത്തിലെ മുണ്ട്പ്പള്ളി-വാലയിൽ കടവ് സികെആർ പാലം റോഡ്-40 ലക്ഷം. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വലിയപറമ്പ് പാലംമുതൽ വടക്കോട്ട് പടിയിൽ കടവുവരെ 40 ലക്ഷം. ആറാട്ടുപുഴ പഞ്ചായത്തിലെ തറയിൽ കടവ്-വലിയഴീക്കൽ ഹയർസെക്കൻഡറി സ്കൂൾ റോഡ്-40 ലക്ഷം. ആറാട്ടുപുഴ വലിയഴീക്കൽ ഹൈസ്കൂൾ- കൊഞ്ചിശേരി ജംഗ്ഷൻ റോഡ് - 40ലക്ഷം, കരുവാറ്റ പഞ്ചായത്തിലെ എൻഎച്ച് -അരുണിക്കര റോഡിൽ കുഴുവേലിൽമുതൽ പടിഞ്ഞാറോട്ടുള്ള റോഡ്-40 ലക്ഷം. കാർത്തികപ്പള്ളി പഞ്ചായത്തിലെ താഴൂർ - കാരാവള്ളി റോഡ് - 25 ലക്ഷം. ചിങ്ങോലി പഞ്ചായത്തിലെ പുന്നക്കുളങ്ങര -സുരേഷ് ഇൻഡസ്ട്രീസ് റോഡ്(രണ്ടാം റീച്ച്)15ലക്ഷം. കുമാരപുരം പഞ്ചായത്തിലെ എൻഎസ്എസ് കരയോഗം -കാരയ്ക്കാട്ട് റോഡ്-20 ലക്ഷം. എസ്എൻവി എൽപിഎസ്.-രാമവിലാസം റോഡ് 15 ലക്ഷം, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മതുക്കൽ വടക്കുവശം മുതൽ ചേലക്കാടുവരെയുള്ള തീരദേശ റോഡ്-38 ലക്ഷം എന്നീ വർക്കുകൾക്കാണ് ഭരണനുമതി ലഭിച്ചത്.