എസി റോഡിൽ പൈപ്പ് ഇടുന്നത് തടഞ്ഞു
1507807
Thursday, January 23, 2025 11:53 PM IST
മങ്കൊമ്പ്: എസി റോഡിൽ അശാസ്ത്രീയമായി പൈപ്പ് ഇടുന്നത് തടഞ്ഞ് സിപിഐ സമരത്തിലേക്ക്. ഓട നിർമിച്ച സ്ഥലത്ത് ഓടയുടെ പകുതിഭാഗം മുറിച്ചുനീക്കിയാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇത് ഗുരുതരമായ അപകട സാധ്യതകൾ ഉണ്ടാക്കുമെന്നാരോപിച്ചാണ് സിപിഐ നടപടി.
എസി റോഡ് നിർമാണം പൂർത്തിയാകുന്നതിനു മുമ്പ് വ്യത്യസ്ഥ അപകടങ്ങളിലായി പത്തിലധികം ആളുകൾ മരിക്കാനിടയായിട്ടുണ്ടെന്നു പ്രതിഷേധക്കാർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ രാമങ്കരി ജംഗ്ഷനിലടക്കം അപകടങ്ങൾ തുടർക്കഥയാണ്. പൈപ്പ് ലൈൻ ഇട്ടുകഴിഞ്ഞാൽ ഫുട്പാത്തിൽ നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ആളുകൾ റോഡിൽ ഇറങ്ങുകയും അതുമൂലം അപകടസാധ്യതകൾ ഉണ്ടാവുകയും ചെയ്യുന്നു.
യാതൊരുവിധ മുൻ കാഴ്ചപ്പാടുകൾ ഇല്ലാതെയാണ് പണി നടക്കുന്നതെന്ന് സിപിഐ ആരോപിക്കുന്നു. നിർമിച്ച ഫുട്പാത്ത് നശിപ്പിച്ചുകൊണ്ടാണ് നിലവിൽ പൈപ്പ് സ്ഥാപിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്ന് സിപിഐ നോർത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. രാജേന്ദ്രകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.ഡി. ഉദയകുമാർ, വി.എം. മോഹനൻ, എ.എസ.് അജിത്ത്, എ.കെ. ആനന്ദൻ, പി.വി. ചിക്കു, എൻ.കെ. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. വിശ്വംഭരൻ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.