നൂറനാട് ലെപ്രസി സാനിറ്റോറിയം സ്പെഷാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
1491991
Thursday, January 2, 2025 10:55 PM IST
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ പുതിയതായി നിര്‍മിച്ച സ്പെഷാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍നിന്നും 23 കോടി രൂപ മുടക്കി നിര്‍മിച്ച ആശുപത്രി സമുച്ചയത്തില്‍ ഡെര്‍മറ്റോളജി, ഫിസിക്കല്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ മെഡിസിന്, ഡന്റല്‍ ഫിസിയോതെറാപ്പി, ഫോട്ടോ തെറാപ്പി, ലാബ്, എക്സ്റേ, ഓര്‍ത്തോ, ഒഫ്താല്‍മോളജിയും നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഉദ്ഘാടനത്തിനു ശേഷം 50 ബെഡുകളുള്ള ഡയാലിസിസ് സെന്റര്‍ ആരംഭിക്കും. ഇതിനു വേണ്ടുന്ന രണ്ടുകോടി രൂപ എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്ന് 2.60 ലക്ഷം മുടക്കി വാങ്ങിയ ഇലക്ട്രിക്കല്‍ ഓപ്പറേറ്റഡ് ഡെന്റല്‍ ചെയര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ടി വരുന്ന ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച രണ്ടു കെട്ടിടങ്ങളില്‍ ഒന്നില്‍ നിലവില്‍ സിമെറ്റ് നഴ്സിംഗ്് കോളജ് പ്രവര്‍ത്തിച്ചു വരികയാണ്.
രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി കോളജിനു വേറെ കെട്ടിടം അ നുവദിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും ബെഡുകള്‍ വിതരണം ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു.