യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
1491987
Thursday, January 2, 2025 10:55 PM IST
കായംകുളം: കണ്ടല്ലൂർ സ്വദേശിയായ യുവാവിനെ ട്രയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ടല്ലൂർ പുതിയവിള പറവൂർ ജംഗ്ഷനിൽ രാജ്ഭവനത്തിൽ (പുളിമൂട്ടിൽ) അപ്പുക്കുട്ടൻപിള്ളയുടെ മകൻ രാജേഷി(42)നെയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷനിലെ റെയിൽവേ പാളത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കണ്ടെത്തിയത്.
പാസഞ്ചർ ട്രയിൻ തട്ടിയാണ് അപകടം. കഴക്കൂട്ടം ബൈപാസിനു സമീപം ഫോക്സ് വാഗൺ കാർ സർവീസ് സ്ഥാപനത്തിലെ മാനേജർ ആയിരുന്നു. മാതാവ്: സുഭദ്രാമ്മ. സഹോദരങ്ങൾ: ഇന്ദു സത്യാർഥി, റാണി വേണുഗോപാൽ. സംസ്കാരം പിന്നീട്.