ആ​ല​പ്പു​ഴ: അ​ദാ​ല​ത്തു​ക​ളി​ൽ എ​ത്തു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഇ​ട​പെ​ട​ലി​ന്‍റെ സൂ​ച​ന​യെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ ക​രു​ത​ലും കൈ​ത്താ​ങ്ങും ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് അ​ദാ​ല​ത്ത് ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ഓ​ഡി​റ്റേ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തു​ക​ൾ വ​ലി​യ വി​ജ​യ​മാ​വു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ക​യും ചെ​യ്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ പ​രാ​തി​ക​ൾ കു​റ​ഞ്ഞ​ത്. ഫി​ഷ​റീ​സ് മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ 47 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തീ​ര​സ​ദ​സു​ക​ൾവ​ഴി മ​ത്സ്യമേ​ഖ​ല​യി​ലെ 28000 അ​പേ​ക്ഷ​ക​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നാ​യി. അതു​പോ​ലെ വ​നം, റ​വ​ന്യു, ത​ദ്ദേ​ശ​വ​കു​പ്പു​ക​ൾ ന​ട​ത്തി​യ അ​ദാ​ല​ത്തു​ക​ളി​ലും ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു.

ഇ​നി​യും ന​ട​ത്തും

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി അ​ദാ​ല​ത്തു​ക​ൾ ഇ​നി​യും ന​ട​ത്തു​മെ​ന്നും നി​യ​മ​നി​ർ​മാ​ണം വേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ദാ​ല​ത്തു​ക​ൾ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പ​രാ​തി​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വേ​ഗ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യം. നി​യ​മ​ത്തി​നും ച​ട്ട​ത്തി​നും അ​ക​ത്തു നി​ന്നു​കൊ​ണ്ട് പ്ര​ശ്ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ 19 എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡു​ക​ളും മൂ​ന്ന് പി​എ​ച്ച്എ​ച്ച് കാ​ർ​ഡു​ക​ളും മ​ന്ത്രി​മാ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

ജ​ന​പ​ങ്കാ​ളി​ത്തം

എംഎ​ൽഎമാ​രാ​യ പി. ​പി. ചി​ത്ത​ര​ഞ്ജ​ൻ, ദ​ലീ​മ ജോ​ജോ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ്, ചേ​ർ​ത്ത​ല മു​നിസി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ വി​ജി മോ​ഹ​ന​ൻ, വി. ​ആ​ർ. ര​ജി​ത, ഗീ​താ ഷാ​ജി, ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ൾ സാം​സ​ൺ, എ​ഡി​എം ആ​ശ സി.​ഏ​ബ്ര​ഹാം, സ​ബ് ക​ള​ക്ട​ർ സ​മീ​ർ കി​ഷ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി.​പ്രേം​ജി, ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദാ​ല​ത്ത് ആ​രം​ഭി​ച്ചു. പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​നും അ​ദാ​ല​ത്ത് വേ​ദി​യി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.