വിളംബരജാഥയോടെ ചെങ്ങന്നൂർ ഫെസ്റ്റിനു തുടക്കം
1492263
Friday, January 3, 2025 11:12 PM IST
ചെങ്ങന്നൂർ: മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക മഹോത്സവമായ ചെങ്ങന്നൂർ ഫെസ്റ്റിന് (അഖിലേന്ത്യാ ട്രേഡ് ഫെയറും പുഷ്പഫല പ്രദർശനവും) നിറപ്പകിട്ടാർന്ന വിളംബര ഘോഷയാത്രയോടെ തുടക്കം. ഇനിയുള്ള 12 നാളുകൾ ചെങ്ങന്നൂരിന് കാഴ്ചയുടെ വസന്തോത്സവമാണ്.
ഫെസ്റ്റ് നഗറായ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര എംസി റോഡിൽ പുത്തൻപടിയിൽ ആരംഭിച്ചു .
ചെങ്ങന്നൂർ സ്റ്റേഷൻ എസ് എച്ച്ഒ എ.സി. വിപിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഫെസ്റ്റ് ചെയർമാൻ പി .എം. തോമസ് , നഗരസഭാധ്യക്ഷ അഡ്വ.ശോഭ വർഗീസ്, കെ. ഷിബുരാജൻ, അശോക് പടിപ്പുരയ്ക്കൽ, സുജ ജോൺ , ജോസ് കെ.ജോർജ്, കെ.ജി. കർത്ത, കെ. ശശികുമാർ, എസ്.വി. പ്രസാദ്, പ്രതിപാൽ പുളിമൂട്ടിൽ തുടങ്ങി നഗരസഭാംഗങ്ങൾ , സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ ഒട്ടനവധി ആളുകൾ പങ്കെടുത്തു.
ഫെസ്റ്റിന്റെ ഭാഗമായി പുഷ്പമേള, വിവിധ മത്സരങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്. ശ്വാനപ്രദർശനം, നൂറിലേറെ സ്റ്റാളുകൾ സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ട്. പാസ് മൂലമാണു പ്രവേശനം. ഫെസ്റ്റ് 15നു സമാപിക്കും. ഫെസ്റ്റിൽ ഇന്ന് വൈകിട്ട് 7.30ന് ഗാനമേള.