അനുമോദിച്ചു
1492273
Friday, January 3, 2025 11:12 PM IST
ആലപ്പുഴ: റോട്ടറി കപ്പ് മൂന്നാം ഓൾ കേരള കിഡ്സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ടീമിലെ അംഗങ്ങളെയും പരിശീലകരെയും പഴവങ്ങാടി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ മാനേജ്മെന്റും രക്ഷാകർത്താക്കളും ചേർന്ന് അനുമോദിച്ചു.
സമ്മേളനത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ കുസുമം റോസ് സിഎംസി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുനിമോൾ ജയിംസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എം.കെ. മോളി, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, അഡ്വ. ടി.ടി. സുധീഷ്, ജോസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.
സെന്റ് ആന്റണീസ് സ്കൂളിലെ മൂന്നു വിദ്യാർഥിനികൾ ടീമിലുണ്ട്. മാത്യു ഡിക്രൂസ്, ഇ. നൗഷാദ് എന്നിവരാണ് പരിശീലകർ. അനുമോദന സമ്മേളനം ദുബായ് ഏസ് ഇൻസ്പയർ സ്പോൺസർ ചെയ്തു.