തകര്‍ന്ന റോഡ് പഞ്ചായത്തംഗം താത്കാലികമായി നികത്തി
1491995
Thursday, January 2, 2025 10:56 PM IST
മാന്നാര്‍: തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെ കിടന്ന റോഡിലെ അപകടക്കുഴികള്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ താത്കാലികമായി നികത്തി. നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന കോട്ടയ്ക്കകടവ്-പഞ്ചായത്ത് റോഡാണ് രണ്ടുവര്‍ഷമായി തകര്‍ന്നുകിടക്കുന്നത്. പഞ്ചായത്ത് ജംഗ്ഷന് മുതല്‍ കുറെ ഭാഗം ടാര്‍ ചെയ്തുവെങ്കിലും ബാങ്കി ഭാഗം പൂര്‍ത്തിയാവാന്‍ ഇനിയും കാലതാമസം എടുക്കും. നാട്ടുകാര്‍ പഞ്ചായത്ത് മെമ്പറോട് സ്ഥിരമായി പരാതി പറഞ്ഞതോടെയാണ് മെംബര്‍ രംഗത്തിറങ്ങിയത്.
തകര്‍ന്നുകിടക്കുന്ന റോഡിലെ അപകടകരമായ കുഴികള്‍ വാര്‍ഡ് നികത്തി. മാന്നാര്‍ പഞ്ചായത്ത് ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കോട്ടയ്ക്കല്‍ കടവ് പഞ്ചായത്ത് ഓഫീസ് റോഡില്‍ ആറാം വാര്‍ഡില്‍പ്പെടുന്ന പൈനുമ്മൂട് ജംഗ്ഷനിലുള്ള അപകടകരമായ കുഴികളാണ് വാര്‍ഡ് മെംബറായ സലിം പടിപ്പുരയ്ക്കല്‍ താത്കാലികമായി നികത്തി അപകട സാധ്യത ഒഴിവാക്കിയത്.