ആരോഗ്യ സര്‍വകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റ് പുഷ്പഗിരിയിൽ
1492267
Friday, January 3, 2025 11:12 PM IST
തിരുവല്ല: കേരള ആരോഗ്യ സര്‍വകലാശാല പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ബി സോണ്‍ അന്തര്‍കലാലയ ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ ഒമ്പതുവരെ പുതുതായി നവീകരിക്കപ്പെട്ട പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ബിലീവേഴ്സ്, അല്‍ അസര്‍, ഗവ. ഡെന്തല്‍, ഗവ. ആയുര്‍വേദ, പുഷ്പഗിരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ 27 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
നാളെ രാവിലെ 7.30ന് മാധ്യമ പ്രവര്ത്തകന് ക്രിസ് തോമസ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഫാ. ഫിലിപ്പ് പയ്യമ്പള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ. റീനാ തോമസ്, ഡയറക്ടര്‍ ഫാ. ജോര്‍ജ് വലിയപറമ്പില്‍, ഡോ. റെജിനോള്‍ഡ് വര്‍ഗീസ്, കെഎഫ്എ ട്രഷറാര്‍ ജോയി പൗലോസ്, ജോളി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.