ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോ. പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും നടത്തി
1492264
Friday, January 3, 2025 11:12 PM IST
അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ 12-മത് വാർഷിക പൊതുയോഗവും ക്രിസ്മസ് പുതുവത്സരാഘോഷവും നടത്തി. വിജയലക്ഷ്മി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടി അമ്പലപ്പുഴ എസ്ഐ അനീഷ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു മുഖ്യാതിഥിയായിരുന്നു.
സെക്രട്ടറി ആർ.വേണുക്കുട്ടൻ, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, ശരത് ബാബു, രാജശ്രീ, ട്രഷറർ കെ. ഡി. രവികുമാർ എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി പാർവതി ഗോപകുമാർ, ആതുര ശുശ്രൂഷാ രംഗത്ത് അമ്പലപ്പുഴയിൽ അരനൂറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന ഡോ. വി.ടി. നായിക്, 28 വർഷമായി അമ്പലപ്പുഴ സൂര്യ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ഗോദക് കുമാർ, സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായ ഡോ.ടി. ജയശ്രീ, ജീവകാരുണ്യ പ്രവർത്തകൻ സി.കെ. ഷെരീഫ്, ഐ ബെറോ അമേരിക്ക ട്രേഡ് കൗൺസിൽ ഇന്ത്യയുടെ ഓണററി അംബാസിഡർ സ്ഥിരം പ്രതിനിധിയായി നിയമിതനായ ബിജു മോൻ ഗംഗാധരൻ, റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ 5 സിസി ടിവി കാമറകൾ സംഭാവന ചെയ്ത മോഹനൻ, സോപാന സംഗീതജ്ഞൻ ശരത് എന്നിവരെ ആദരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും ഉപഹാരവും സമ്മാനിച്ചു. ഹരി വൈമ്പാലയുടെ ഏകാങ്ക നാടകം, മറ്റ് കലാപരിപാടികൾ എന്നിവയും നടന്നു.