ശിലാസ്ഥാപനം നടത്തി
1492265
Friday, January 3, 2025 11:12 PM IST
പൂച്ചാക്കൽ: പാണാവള്ളിയിൽ സ്മാർട്ട് അങ്കണവാടി കെട്ടിട നിർമാണത്തിന് ശിലാസ്ഥാപനം നടത്തി. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ 54-ാം നമ്പർ അങ്കണവാടിക്കാണ് സ്മാർട്ട് അങ്കണവാടി കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനകർമം നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ഫണ്ട് ചെലവഴിച്ചാണ് കെട്ടിട നിർമാണം നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം ബിനിതാ പ്രമോദ് ശിലാസ്ഥാപന കർമം നിർവഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ. രജിത അധ്യക്ഷയായി.