ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു
1491985
Thursday, January 2, 2025 10:55 PM IST
ഈര: ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. ഈര കിഴക്കേ കോട്ടപ്പള്ളി എം.ജെ. സണ്ണി (65), ഭാര്യ സാലി സണ്ണി (64) എന്നിവരാണ് മരിച്ചത്. മത്സ്യകര്‍ഷകനായ സണ്ണിയെ കഴിഞ്ഞദിവസം രാവിലെ 11ന് വീടിനോടു ചേര്‍ന്നുള്ള പാടത്ത് മോട്ടര്പുരയ്ക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സണ്ണിയുടെ മൃതദേഹം ബുധനാഴ്ച വീട്ടിലെത്തിച്ച് രാവിലെ സംസ്കരിക്കാന്‍ ഇരിക്കവേയാണ് പുലര്‍ച്ചയോടെ ഭാര്യ സാലി മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി. മക്കള്‍: സജിന്‍, ജിസ്ന, ജിന്‍സി.മരുമക്കള്‍: ജസ്റ്റിന് (നീലംപേരൂര്‍), അജിത്ത് (തോട്ടയ്ക്കാട്).