തെരുവു നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു
1492274
Friday, January 3, 2025 11:12 PM IST
ചേര്‍ത്തല: നായയുടെ കടിയേറ്റ സ്ത്രീ ഒരാഴ്ച പിന്നിട്ടപ്പോള്‍ പേവിഷബാധയേറ്റു മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡ് വടക്കേ കണ്ടത്തില്‍ ലളിത(63)യാണ് മരിച്ചത്.
ഒരാഴ്ച മുമ്പു ലളിത വീട്ടില്‍ മീന്‍ വെട്ടികൊണ്ടിരുന്നപ്പോള്‍ തെരുവുപട്ടി കടിക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാല്‍ തുടര്ചികിത്സയൊന്നും നടത്തിയിരുന്നില്ല. വ്യാഴാഴ്ച രോഗലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്. വെളളിയാഴ്ച 2.30 ഓടെ മരിച്ചു.
ഭര്‍ത്താവ്: പൊന്നന്. മക്കള്‍: സജിത്ത്, പ്രതീഷ്ബാബു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ലളിതയുടെ മരണത്തത്തുടര്‍ന്ന് ഇവരുമായി സമ്പര്ക്കത്തിലേര്പെട്ടിരുന്നവര്ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്കി നിരീക്ഷണത്തിലാക്കി. കടിച്ച നായയെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ പ്രദേശത്തെ തെരുവുപട്ടികള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയ്പെടുത്തു.