മാവേ​ലി​ക്ക​ര: ഓ​ണാ​ട്ടു​ക​ര സാ​ഹി​തി ഒ​രു​ക്കു​ന്ന ദേ​ശീ​യ സാ​ഹി​ത്യ സം​ഗ​മം വൈ​ഖ​രി 2024 നു പു​ന്ന​മൂ​ട് ജീ​വാ​രാ​മി​ൽ തു​ട​ക്ക​മാ​യി. ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള ഓ​ൺ​ലൈ​നാ​യി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണാ​ട്ടു​ക​ര​യു​ടെ സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക പൈ​തൃ​കം കാ​ത്തുസൂ​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്നു പി.​എ​സ്.​ ശ്രീ​ധ​ര​ൻപി​ള്ള പ​റ​ഞ്ഞു. ജ്‌​ഞാ​ന​പീ​ഠ ജേ​താ​വ് ഡോ. ​ദാ​മോ​ദ​ർ മൗ​സോ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു.

സാ​ഹി​തി പ്ര​സി​ഡന്‍റ് ഡോ. ​മ​ധു ഇ​റ​വ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര​സ്വ​തി സ​മ്മാ​ൻ ജേ​താ​വ് ശ​ര​ൺ​കു​മാ​ർ ലിം​ബാ​ളെ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​മ​ര​ണി​ക ശ​ശി​കു​മാ​ർ മാ​വേ​ലി​ക്ക​ര​യ്ക്കു ന​ൽ​കി ദാ​മോ​ദ​ർ മൗ​സോ പ്ര​കാ​ശ​നം ചെ​യ്‌​തു. ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, കെ.​പി.​രാ​മ​നു​ണ്ണി, സാ​ഹി​തി സെ​ക്ര​ട്ട​റി സു​രേ​ഷ് വ​ർ​മ, ട്ര​ഷ​റ​ർ ജോ​ർ​ജ് ത​ഴ​ക്ക​ര,

മീ​ഡി​യ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ബി​നു ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു വൈ​കി​ട്ട് നാലിനു ​സാ​ഹി​ത്യസം​ഗ​മം സ​മാ​പി​ക്കും. 3.30നു ​സ​മാ​പ​ന സ​മ്മേ​ള​നം ദാ​മോ​ദ​ർ മൗ​സോ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​മ​ധു ഇ​റ​വ​ങ്ക​ര അ​ധ്യ​ക്ഷ​നാ​കും. ഇ​ന്നു ന​ട​ക്കു​ന്ന സം​വാ​ദ​ങ്ങ​ളി​ൽ ഡോ.​എം.​ജി. ശ​ശി​ഭൂ​ഷ​ൺ, ആ​ർ. ഉ​ണ്ണി, പ്ര​ഭാ​വ​ർ​മ, കെ.​ രാ​ജ​ഗോ​പാ​ൽ, ലോ​പാ മു​ദ്ര, ഡോ. ​ഷീ​ജ വ​ക്കം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.