ചേര്‍​ത്ത​ല: ഒ​റ്റ​മ​ശേ​രി​യി​ല്‍ ച​ത്ത​ടി​ഞ്ഞ തി​മിം​ഗ​ല​ത്തി​ന്‍റെ സം​സ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​ടി​യ​ന്തര ഘ​ട്ട​ത്തി​ല്‍ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ തീ​ര​വാ​സി​ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്നാ​ണ് സം​സ്‌​കാ​രന​ട​പ​ടി​ക​ള്‍ ചെ​യ്ത​ത്.

ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ വ്യ​ക്തി​വി​രോ​ധ​വും രാഷ്‌ട്രീയ ശ​ത്രു​ത​യു​മാ​ണ്. 40 ട​ണ്ണോ​ളം വ​രു​ന്ന തി​മിം​ഗ​ല ജ​ഡം അ​ഞ്ചു​ദി​വ​സം കൊ​ണ്ടാ​ണു സം​സ്‌​ക​രി​ച്ച​ത്. അ​ടി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ പു​റം​ക​ട​ലി​ലേ​ക്കു മാ​റ്റാ​ന്‍ ത​യാ​റാ​യെ​ങ്കി​ലും പോ​ലീ​സ​ട​ക്കം എ​തി​ര്‍​ത്ത​തി​നാ​ലാ​ണ് തീ​ര​ത്തോ​ടു ചേ​ര്‍​ന്നു പ​ഞ്ചാ​യ​ത്തി​നു സം​സ്‌​ക​രി​ക്കേ​ണ്ടി വ​ന്ന​ത്.

ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ളെ​ല്ലാം ചെ​യ്ത​തും. പ​ണ​മി​ട​പാ​ടു​ക​ളെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​രാ​ണു ന​ട​ത്തി​യ​ത്. ഇ​തി​ലും ഉ​യ​ര്‍​ന്ന തു​ക ആ​വ​ശ്യ​പ്പെ ട്ട​പ്പോ​ള്‍ ത​ര്‍​ക്കി​ച്ചാ​ണ് കു​റ​ച്ച​ത്. 6.29 ല​ക്ഷം രൂപ ചെ​ല​വാ​യ​തി​ല്‍ ക​ത്തി​ക്കു​ന്ന​തി​നു 3.9 ല​ക്ഷം രൂപയാ​യി. 1.06 ല​ക്ഷം ക്രെ​യി​നി​നും 61,000 മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി​നു​മാ​യി. ഇ​തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​തു​മാ​ണ്.

സു​താ​ര്യ​മാ​യി ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ര്‍​ത്തി​ച്ച​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡന്‍റ് സ​തി അ​നി​ല്‍​കു​മാ​ര്‍, അം​ഗ​ങ്ങ​ളാ​യ സി​നി​ സാ​ല​സ്, ബെ​ന്‍​സി ജോ​സ്, മേ​രി​ക്കു​ഞ്ഞ് ജോ​സ​ഫ്, ജാ​ന്‍​സി ബെ​ന്നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.