കർഷകന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ: സജി ജോസഫ്
1464048
Saturday, October 26, 2024 5:26 AM IST
എടത്വ: കർഷകൻ ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്. ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായ എടത്വ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എടത്വ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെഎസ്ഇബി എടത്വ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുത ലൈന്‍ പൊട്ടിയ വിവരം പ്രദേശവാസികള്‍ കെഎസ്ഇബി ഓഫീസില്‍ ഫോണ്‍ വിളിച്ചറിയിച്ചിട്ടും സംഭവസ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്താതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. വൈദ്യുതി മന്ത്രി ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്താതും ഗുരുതര വീഴ്ചയാണ്. കുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായം സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു. ടിജിൻ ജോസഫ്, ജോർജ് മാത്യു പഞ്ഞിമരം, വി.കെ. സേവ്യർ, അൽഫോൺസ് ആന്റണി, വിശ്വൻ വെട്ടത്തിൽ, ലാലിച്ചൻ പള്ളിവാതുക്കൽ, തോമസ് പി.എസ്, തങ്കച്ചൻ കൂലിപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.