എടത്വ: ​പൊ​ട്ടിവീ​ണ വൈ​ദ്യു​ത ലൈ​നി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ത്വ കെ​എ​സ്ഇ​ബി സെ​ക‌്ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. എ​ട​ത്വ വി​ക​സ​നസ​മ​തി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

നെ​ല്‍​ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മ​തി​യു​ടെ നേതൃത്വ​ത്തി​ല്‍ എ​ട​ത്വ കെ​എ​സ്ഇ​ബി സെ​ക‌്ഷ​ന്‍ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ സ​മ​രം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​റി​യാ​ച്ച​ന്‍ ചേ​ന്ദ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​യി ഊ​രാം​വേ​ലി​ല്‍, സോ​ണി​ച്ച​ന്‍ പു​ളി​ങ്കു​ന്ന്, പി.​ആ​ര്‍. സ​തീ​ശ​ന്‍, ലാ​ലി​ച്ച​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍, ഹ​രി​പ്പാട് വി​ശ്വ​നാ​ഥപി​ള്ള, അ​ജ​യ​കു​മാ​ര്‍ ത​ക​ഴി, പി.​സി. ജോ​സ​ഫ്, അ​ല​ക്‌​സാ​ണ്ട​ര്‍, കു​ഞ്ഞ​ച്ച​ന്‍, പു​ഷ്പ​ന്‍ എ​ട​ത്വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.