പരുമല തിരുമേനി ജീവിതം സുവിശേഷമാക്കിയ വിശുദ്ധൻ: കാതോലിക്കാ ബാവ
1464258
Sunday, October 27, 2024 5:00 AM IST
മാന്നാർ: ജീവിതം സുവിശേഷമാക്കിയ വിശുദ്ധനാണ് പരുമല തിരുമേനിയെന്നും ദൈവസ്നേഹത്തിന്റെ തീക്ഷ്ണതയില്‍ വിശുദ്ധിയില്‍ വളര്‍ന്ന പരുമല തിരുമേനി സേവനത്തിനും പ്രാര്‍ഥനയ്ക്കുമായി സ്വയം സമര്‍പ്പിച്ചുവെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
പരുമല തിരുമേനിയുടെ 122-ാമത് ഓര്‍മപ്പെരുനാളിന് തുടക്കം കുറിച്ച് നടന്ന തീര്‍ഥാടന വാരാഷോഘ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാന് മുഖ്യസന്ദേശം നല്കി. ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്‍എ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജര്‍ കെ.വി. പോള്‍ റമ്പാന്, ഫാ.എം.സി. പൗലോസ്, ഫാ. കുര്യന് തോമസ് കോര്‍ എപ്പിസ്കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.