പൂ​ച്ചാ​ക്ക​ൽ: പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് തേ​വ​ർ​വ​ട്ടം ആ​ഞ്ഞി​ലി​ക്കാ​ട്ടു​വെ​ളി സു​ജി​ത്തി(41)നെ​യാ​ണ് പൂ​ച്ചാ​ക്ക​ൽ സി​ഐ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീസ് സം​ഘ​ം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഇ​രു​പ​തി​നാ​ണ് സം​ഭ​വം.

കു​ട്ടി​യും സ​ഹോ​ദ​ര​നും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ൾ വീട്ടി​ലെ​ത്തി​യാ​ണ് പീഡ​ന​ശ്ര​മം ന​ട​ന്ന​ത്. നേ​ര​ത്തെ വീ​ട്ടി​ൽ പ്ര​തി ജോ​ലി​ക്കുവ​ന്ന പ​രി​ച​യ​മു​ള്ള​താ​യും പോ​ലീസ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാൻഡ് ചെ​യ്തു. എ​സ്ഐ സെ​ന്നി, സി​പി​ഒ​മാ​രാ​യ ലി​ജോ, വി​നോ​യി എ​ന്നി​വ​ർ പോ​ലീസ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.