മാര്‍ ജയിംസ് കാളാശേരിയുടെ സ്മരണ പുതുക്കി ഛായചിത്ര പ്രയാണം
1464254
Sunday, October 27, 2024 5:00 AM IST
മങ്കൊന്പ്: ചങ്ങനാശേരി രൂപതയുടെ രണ്ടാമത്തെ മെത്രാന് മാര്‍ ജയിംസ് കാളാശേരിയുടെ 75-ാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ രാവിലെ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കൈനകരി സെന്റ് മേരീസ് പള്ളിയില്‍നിന്ന് ചങ്ങനാശേരിയിലേക്ക് ഛായചിത്ര പ്രയാണം നടത്തി.
രാവിലെ 11.30ന് കൈനകരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് ചെമ്പിലകത്തില്നിന്ന് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാവീട്ടില് ഛായാചിത്രം ഏറ്റുവാങ്ങി.
തുടര്‍ന്ന് ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന്, എടത്വ, തൃക്കൊടിത്താനം, ചങ്ങനാശേരി ഫൊറോനകളിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്കി.
ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ എത്തിച്ചേര്‍ന്ന ഛായാചിത്രത്തിന് അതിരൂപതയുടെ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലക്കലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് അതിരൂപത ഭാരവാഹികള്‍ ഛായാചിത്രം വേദിയില്‍ പ്രതിഷ്ടിച്ചു.
അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, സി.ടി. തോമസ് കാച്ചാംകോടം, ജോര്‍ജ്കുട്ടി മുക്കത്ത്,
റോസിലി കെ. കുരുവിള, രാജേഷ് ജോണ്‍, ജിനോ ജോസഫ്, കുഞ്ഞ് കളപ്പുര, ചാക്കപ്പന് ആന്റണി, ജസി ആന്റണി, സിസി അമ്പാട്ട്, സിനി പ്രിന്‍സ്, ജോസി ഡൊമിനിക്, മെര്ളിന് വി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.