മു​ഹ​മ്മ: മു​ഹ​മ്മ മ​ദ​ർ തെ​രേ​സ ഹൈ​സ്കൂളി​ലെ ഭൗ​തീ​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ മു​ഖഛാ​യ മാ​റ്റി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30ന് ​മു​ഹ​മ്മ ആ​ശ്ര​മ ദേ​വാ​ല​യ പ്രി​യോ​ർ ഫാ.​ പോ​ൾ തു​ണ്ടു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ റവ. ഡോ.​ ജ​യിം​സ് മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഷാ​ജി ഏ​ണേ​ക്കാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ജ​യിം​സുകു​ട്ടി, പി​ടിഎ പ്ര​സി​ഡ​ന്‍റ് സി.​പി. ദി​ലീ​പ്, മൈ​ക്കി​ൾ സി​റി​യ​ക്, ഫാ. ​ജോ​ച്ച​ൻ കു​റു​പ്പ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ പാ​ർ​ക്ക് നി​ർ​മി​ച്ച് ചാ​വ​റ​യ​ച്ച​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​നങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന മ​ദ​ർ തെ​രേ​സ സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ലാ​ണ് ഇ​ത്ത​വ​ണ​യും റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞവ​ർ​ഷ​വും മേ​ള​യ്ക്ക് ആ​തിഥ്യമ​രു​ളി​യ​ത് മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂളാ​യി​രു​ന്നു.