എ​ട​ത്വ: പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് വീ​യ​പു​രം പോ​ലീ​സ് കേ​സെടു​ത്തു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം 194-ാം വ​കു​പ്പ് ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്ത​ത്. മ​രി​യാ​പു​രം കാ​ഞ്ചി​ക്ക​ല്‍ ബെ​ന്നി ജോ​സ​ഫ് (ബെ​ന്നി​ച്ച​ന്‍-62) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ല്‍ ന​ടു​വി​ലെ പോ​ച്ച ദേ​വ​സ്വം​തു​രു​ത്ത് പാ​ട​ത്തു​വ​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒൻപതിനാ​ണ് സം​ഭ​വം. ലൈ​ന്‍ പൊ​ട്ടിവീ​ണ സം​ഭ​വം എ​ട​ത്വ കെ​എ​സ്ഇ​ബി സെ​ക‌്ഷ​ന്‍ ഓ​ഫീ​സി​ല്‍ നാ​ട്ടു​കാ​ര്‍ വി​ളി​ച്ച​റി​യി​ച്ചി​ട്ടും ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യി​രു​ന്നി​ല്ല. ഫ്യൂ​സ് ഊ​രി മാ​റ്റാ​ന്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ദേശി​ച്ച​താ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ജീ​വ​ന​ക്കാ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടാ​ല്‍ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേസെടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. തുടർന്ന് കു​ടും​ബം കെ​എ​സ്ഇ​ബി ഡി​വി​ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍​ക്ക് പ​രാ​തി ന​ല്‍​കും. ഭാ​ര്യ സോ​ഫി​യാ​മ്മ പ​ള്ളു​രു​ത്തി കോ​ച്ചേ​രി​ല്‍ കു​ടും​ബാം​ഗ​ം.