ചേ​ര്‍​ത്ത​ല: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ക​വി വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ 49-ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​ലാ​ര്‍ ഫാ​ന്‍​സി​ന്‍റെ സൗ​ഹാ​ര്‍​ദ സ​ന്ദേ​ശ​യാ​ത്ര 26ന് ​ന​ട​ക്കും. എ​സ്എ​ല്‍ പു​രം സ​ദാ​ന​ന്ദ​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ രാ​വി​ലെ 10ന് കെ.​കെ. കു​മാ​ര​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ര​പ്പു​റം രാ​ജ​ശേ​ഖ​ര​ന്‍ യാ​ത്ര ന​യി​ക്കും. വ​യ​ലാ​ര്‍ രാ​ഘ​വ​പ്പറ​മ്പി​ലെ ച​ന്ദ്ര​ക​ള​ഭ​ത്തി​ല്‍ 11.30ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ടി.​പി. സു​ന്ദ​രേ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​കും. മ​ണ്ണ​ഞ്ചേ​രി യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ഥി​ക​ന്‍ മു​തു​കു​ളം സോ​മ​നാ​ഥ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​ഹി​ത്യ​കാ​ര​ന്‍ ഹ​രി​കു​മാ​ര്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര​യ്ക്ക് വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര​വ​ര്‍​മ പു​ര​സ്‌​കാ​രം ന​ല്‍​കും.