മ​ങ്കൊ​മ്പ്: കൈ​ക്കൂ​ലി ന​ൽ​കി അ​ധി​കാ​രം കൈ​വ​ശ​ത്താ​ക്കാ​നും ജ​നാ​ധി​പ​ത്യ​ത്തി​ന് വി​ല പ​റ​യു​ക​യും ചെ​യ്ത കു​ട്ട​നാ​ട് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്. ജ​നാ​ധി​പ​ത്യ​ത്തെ പ​ണാ​ധി​പ​ത്യ​മാ​യി​ക്കാ​ണു​ന്ന ഇ​ത്ത​രം പൊ​തു​പ്ര​വ​ർ​ത്ത​ക​ർ കു​ട്ട​നാ​ടി​ന് ത​ന്നെ നാ​ണ​ക്കേ​ടാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ട​ൻ ജ​ന​ത​യ്ക്കുവേ​ണ്ടി ഒ​രു വാ​ക്കു​പോ​ലും അ​സം​ബ്ലി​യി​ൽ ശ​ബ്ദി​ക്കാ​ത്ത എം​എ​ൽ​എ ത​നി​ക്ക് മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ൻ നാ​ടി​ന്‍റെ അ​ഭി​മാ​ന​ത്തി​നുത​ന്നെ വി​ല പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. എം​എ​ൽ​എ രാ​ജി​വ​ച്ച് കു​ട്ട​നാ​ട്ടു​കാ​രോ​ട് ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വാ​ഴച്ചി​റ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.