ചേ​ര്‍​ത്ത​ല: കേ​ര​ള ഇ​ല​ക്‌ട്രിക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 29ന് ​രാ​വി​ലെ 10ന് ​ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ടൗ​ൺ ഹാ​ളി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​ഘ​ട​ന ജി​ല്ലാ പ്ര​സി‍​ഡ​ന്‍റ് പി.​കെ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ഗോ​പ​കു​മാ​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തും. ‌

സം​ഘ​ട​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് കെ. ​കു​റി​യാ​ക്കോ​സ് മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​വി​ത​ര​ണം നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​സ്ഥാ​ന ക്ഷേ​മ​ഫ​ണ്ട് സെ​ക്ര​ട്ട​റി കെ.​എ​ച്ച്. മേ​രീ​ദാ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ​സ്. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. 2.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ഗോ​പ​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ലൈ​സ​ൻ​സ് ഇ​ല്ലാ​ത വ​യ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്തു​ക, ഇ​എ​സ്ഐ ആ​നു​കൂ​ല്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​മെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡി. ​സു​രേ​ഷ്, എ​ൻ.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.