കാ​യം​കു​ളം: കാ​യം​കു​ളം ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള മൂ​ന്ന് അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ൽ ര​ണ്ടാ​മ​ത്തെ തെ​ങ്കാ​ശി സ​ർ​വീ​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തി. കാ​യം​കു​ള​ത്തുനി​ന്നു രാ​വി​ലെ 6:45ന് ​ആ​രം​ഭി​ച്ച് രാ​ത്രി 8:30ന് ​തെ​ങ്കാ​ശി​യി​ൽനി​ന്നു കാ​യം​കു​ള​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി വ​ന്നി​രു​ന്ന ര​ണ്ടാ​മ​ത്തെ തെ​ങ്കാ​ശി സ​ർ​വീ​സ് കു​റ​ച്ചുകാ​ല​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ന​ലെ സ​ർ​വീ​സ് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി ബ​സ് പാ​റ​ശാ ല ഡി​പ്പോ​യ്ക്കു കൈ​മാ​റി. എം​എ​ൽ​എ യു. ​പ്ര​തി​ഭ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ആ​രം​ഭി​ച്ച ര​ണ്ടാ​മ​ത്തെ തെ​ങ്കാ​ശി സ​ർ​വീ​സ് ആ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്.

രാ​വി​ലെ 7നും ​വൈ​കി​ട്ട് 4.15നും ​തെ​ങ്കാ​ശി​യി​ലേ​ക്കും തെ​ങ്കാ​ശി​യി​ൽനി​ന്നു രാ​വി​ലെ 11.25നും ​രാ​ത്രി 8. 30നും ​കാ​യം​കു​ള​ത്തേ​ക്കും പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലായി​രു​ന്നു സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. വ​രു​മാ​നം കു​റ​വ് എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.​ ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ യാ​ത്ര​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.