കഞ്ചാവുചെടി പിടികൂടി
1464043
Saturday, October 26, 2024 5:21 AM IST
മുഹമ്മ: കഞ്ചാവുചെടി വളർത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ കോമളപുരം വില്ലേജിൽ ആര്യാട് പഞ്ചായത്തിൽ നാലാം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശംഭുരങ്കൻ (31) ആണ് പിടിയിലായത്.
വീടിനു പിന്നിൽ 189 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവുചെടി നട്ടുനനച്ചുവളർത്തിയ നിലയിലായിരുന്നു. കഞ്ചാവും ഇയാളിൽനിന്ന് കണ്ടെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.