എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല വി​ളം​ബ​ര​മാ​യി ഗ​ണ​പ​തി​ക്ക് വ​യ്പ് ച​ട​ങ്ങ് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10.30ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തി​നുശേ​ഷം വാ​യ്ക്കുര​വ​യു​ടെ​യും മു​ത്തു​ക്കു​ട​യു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോടെ ഗ​ണ​പ​തി ബിം​ബ​വും നാ​ളി​കേ​ര​വും എ​ഴു​ന്നള്ളി​ച്ച് മൂ​ല കു​ടും​ബ​ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി പ്ര​ദ​ക്ഷി​ണം വ​ച്ച് നാ​ളി​കേ​രം, നെ​ല്ല്, അ​രി, എ​ള്ള്, പു​ഷ്പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ നി​ല​വി​ള​ക്കി​നു മു​മ്പി​ല്‍ ക​ന്നി​മൂ​ല​യി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ​മ​ര്‍​പ്പി​ക്കു​ന്ന​തോ​ടെ ഗ​ണ​പ​തി​ക്ക് വ​യ്പ് ച​ട​ങ്ങ് സ​മാ​പി​ക്കും.

മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ കാ​ര്‍​മിക​ത്വം വ​ഹി​ക്കും. മീ​ഡി​യ കോ​-ഓർ ഡി​നേ​റ്റ​ര്‍ അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ഉ​ത്സ​വക​മ്മി​റ്റി പ്ര​സി​ഡന്‍റ് എം.​പി. രാ​ജീ​വ്, സെ​ക്ര​ട്ട​റി സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഡി​സം​ബ​ര്‍ 13നാ​ണ് കാ​ര്‍​ത്തി​ക പൊ​ങ്കാ​ല മ​ഹോ​ത്സ​വം.