അ​മ്പ​ല​പ്പു​ഴ: ത​ക​ഴി വി​രു​പ്പാ​ല സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാളി​ന് നാളെ ​കൊ​ടി​യേ​റും. നാളെ വൈ​കി​ട്ട് 5ന് ​വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​മ​ന മൂ​ഴി​യി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ആ​ന്‍റണി വാ​ല​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 26 വൈ​കി​ട്ട് 4.30ന് ​റം​ശാ, വി​ശു​ദ്ധ കു​ർ​ബാ​ന.

റവ.​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ വ​ച​ന​പ്ര​ഘോ​ഷ​ണം. ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ൽ സി​എം​ഐ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ദ​ക്ഷി​ണം. തി​രു​നാൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ 9.30ന് റാ​സ കു​ർ​ബാ​ന. തി​രു​നാൾ സ​ന്ദേ​ശം ഫാ. ​വ​ർ​ഗീ​സ് ഇ​ല​ഞ്ഞി​പ്പ​റ​മ്പി​ൽ. തു​ട​ർ​ന്ന് തി​രു​നാൾ പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്ക്. ഊ​ട്ടുനേ​ർ​ച്ച, ലേ​ലം എ​ന്നി​വ​യും ന​ട​ക്കും.