ചെങ്ങ​ന്നൂ​ർ: വ്യാ​വ​സാ​യി​ക പ​രി​ശീ​ല​നവ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ ഗ​വ. ഐ​ടി​ഐ വ​ജ്രജൂ​ബി​ലി​യു​ടെ നി​റ​വി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്നു. അ​ത്യാ​ധു​നി​ക രീ​തി​യി​ൽ കാന്പ​സി​ൻ നി​ർ​മി​ച്ച പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കും ഹോ​സ്റ്റ​ൽ കെ​ട്ടി​ട​വും തൊ​ഴി​ൽ മേ​ള​യും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​ന്നു രാ​വി​ലെ 11.30ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​കും.

കെ​എ​എ​സ്ഇ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ടി.​വി. വി​നോ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. 1960ൽ ​ആ​രം​ഭി​ച്ച ഗ​വ. ഐ​ടി​ഐ കെ​ട്ടി​ട​ങ്ങ​ൾ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​തി​നെത്തുട​ർ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് 20 കോ​ടി രൂപ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി 72,345 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ൽ 30 സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ, അ​ഞ്ച് വ​ർ​ക്‌ഷോ​പ്പു​ക​ൾ,

200 സീ​റ്റു​ക​ൾ ഉ​ള്ള കോ​ൺ​ഫ്ര​റ​ൻ​സ് ഹാ​ൾ, ഡ്രോ​യിം​ഗ് ഹാ​ൾ, ലൈ​ബ്ര​റി, സ്റ്റോ​ർ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ്. 12,917 ച​തു​ര​ശ്ര​യ​ടി​യി​ൽ നാ​ലു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ 68 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സി​ക്കാം. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന തൊ​ഴി​ൽമേ​ള​യി​ൽ ടി​ടി​കെ പ്ര​സ്റ്റീ​ജ്, ഒ​ഇ​എ​ൻ, ടി​വി​എ​സ് ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര ക​മ്പി​നി​ക​ളും ആ​യി​ര​ത്തി​ലേ​റെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ക്ലാ​സ് മു​റി​ക​ളും ഹോ​സ്റ്റ​ലും ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഐ​ടി​ഐ പ്രി​ൻ​സി​പ്പാ​ൾ സി.​എ​ൽ. അ​നു​രാ​ധ, സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​എ​സ്. സു​കേ​ഷ് കു​മാ​ർ, പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ. ​ര​തി, ഗ്രൂ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ പി.​കെ. മ​ഹേ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി. ​ജ​യ​കു​മാ​ർ, പി​ടി​എ ട്ര​ഷ​റർ അ​ഭ​യ് ഡി. ​കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൻ പ​ങ്കെ​ടു​ത്തു.