തു​റ​വൂ​ർ: ദേ​ശീ​യ​പാ​തയി​ൽ അ​രൂ​ർ കെ​ൽ​ട്രോ​ൺ ക​വ​ല​യ്ക്ക് തെ​ക്ക് പോലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പ​ത്ത് തള്ളിയ മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തിന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നീക്കം ചെയ്തു സ്ഥലം ശു​ചീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും മാ​ലി​ന്യച്ചാ​ക്ക് അ​ഴി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ൽനി​ന്ന് കി​ട്ടി​യ സൂ​ച​നവ​ച്ചു​ന​ട​ത്തി​യ അ​ന്വേ​ഷ​ണത്തി​ൽ മാ​ലി​ന്യം തള്ളിയ ആ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.