അ​മ്പ​ല​പ്പു​ഴ: ക​രൂ​ർ പാ​യ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ ഉ​യ​ര​പ്പാ​ത അ​ല്ലെ​ങ്കി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​ന​കീ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ​വാ​സസ​മ​രം സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഉ​പ​വാ​സസ​മ​രം ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്രം ത​ന്ത്രി ഹ​രി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യും വെ​ള്ളാ​ഞ്ഞി​ലി ജു​മാ മ​സ്ജി​ദ് ഇ​മാം നൗ​ഷാ​ദ് സ​ഖാ​ഫി​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​പ​വാ​സസ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​കീ​യസ​മ​തി ചെ​യ​ർ​മാ​ൻ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.എ​സ്. സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്. സ​ലാം എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​ദി​ന​ക​ര​ൻ, ടി.​എ. ഹാ​മി​ദ്, എ​സ്. രാ​ജീ​വ​ൻ, രാ​ജേ​ഷ്, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, വി.​എ​സ്. മാ​യാ​ദേ​വി, ഫൈ​സ​ൽ പ​ഴ​യ​ങ്ങാ​ടി, എ​സ്. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.