മാന്നാ​ര്‍: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 122-ാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ 7.30ന് ​വി. മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് അ​ല​ക്സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തിരുനാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​ള്ള കൊ​ടി​യേ​റ്റ് ക​ര്‍​മം ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് ത്രി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ നി​ര്‍​വ​ഹി​ക്കും.

മൂ​ന്നി​ന് ന​ട​ക്കു​ന്ന തീ​ര്‍​ഥാ​ട​ന വാ​രാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​വും കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. 27ന് ​രാ​വി​ലെ 10ന് ​ബ​സ്‌​ക്യോ​മ്മോ അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​പ്പാ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.