എ​ട​ത്വ: നാ​ട്ടു​കാ​രു​ടെ ഫോ​ണ്‍​വി​ളി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ കേ​ള്‍​ക്കാ​ഞ്ഞ​തി​നെത്തുട​ര്‍​ന്ന് ന​ഷ്ട​മാ​യ​ത് ക​ര്‍​ഷ​ക​ന്‍റെ ജീ​വ​ന്‍. എ​ട​ത്വ മ​രി​യാ​പു​രം കാ​ഞ്ചി​ക്ക​ല്‍ ബെ​ന്നി ജോ​സ​ഫാ​ണ് (62) പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലെ ന​ട​വ​ഴി​യി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് ന​ടു​വി​ലെ പോ​ച്ച ദേ​വ​സ്വം​തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ല്‍നി​ന്ന വൈ​ദ്യു​തലൈ​ന്‍ പൊ​ട്ടി നി​ല​ത്ത് വീ​ണി​രു​ന്നു. വൈ​ദ്യു​ത ലൈ​ന്‍ പൊ​ട്ടി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ട​ത്വ സെ​ക‌്ഷ​ന്‍ ഓ​ഫീ​സി​ല്‍ ഫോ​ണ്‍ വി​ളി​ച്ച​റി​യി​ച്ചു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ലൈ​നു​ക​ളി​ല്‍ ത​ക​രാ​റു​ക​ള്‍ ആ​യ​തി​നാ​ല്‍ ലൈ​നി​ലേ​ക്കു​ള്ള ഫ്യൂ​സ് ഊ​രി മാ​റ്റാ​ന്‍ ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. നാ​ട്ടു​കാ​ര്‍ ഫ്യൂ​സ് ഊ​രി​മാ​റ്റി​യെ​ങ്കി​ലും പൊ​ട്ടി​വീ​ണ ലൈ​നി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേദി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​ള്ളി​യി​ലെ പ്രാ​ര്‍​ഥ​നാശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം രാ​വി​ലെ ഒൻപതിന് ​ദേ​വ​സ്വം​തു​രു​ത്ത് പാ​ട​ത്തെ​ത്തി​യ ബെ​ന്നി ജോ​സ​ഫ് പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​ന്‍ ശ്ര​ദ്ധ​യി​ല്‍പ്പെട്ടി​രു​ന്നി​ല്ല.

പു​ഞ്ച​കൃ​ഷി​യു​ടെ പ്രാ​രം​ഭന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പു​റം​ബ​ണ്ടി​ല്‍ താ​മ​സി​ക്കു​ന്ന ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി​യാ​യ ദേ​വ​സ്വം​തു​രു​ത്ത് മ​ഹേ​ശ്വ​രി​യെ കൃ​ഷി​പ്പ​ണി ഏ​ല്‍​പ്പി​ച്ച് മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് വൈ​ദ്യു​ത ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ​ത്. ഇ​വ​രു​ടെ അ​ല​ര്‍​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ പാ​ട​ശേ​ഖ​ര പ​മ്പിം​ഗ് ഡ്രൈ​വ​ര്‍ ബി​ബീ​ഷ് ഉ​ടു​തു​ണി ഉ​രി​ഞ്ഞെ​ടു​ത്ത് വൈ​ദ്യു​ത ലൈ​നി​ല്‍ കൂ​ട്ടി​പ്പി​ടി​ച്ച് മാ​റ്റി​യ ശേ​ഷ​മാ​ണ് ഷോ​ക്കേ​റ്റ് പി​ട​യു​ന്ന ബെ​ന്നി​യു​ടെ അ​ടു​ത്തെ​ത്തി​യ​ത്.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ബെ​ന്നി​യെ പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടി​ല്‍ നി​ര​വ​ധി താ​മ​സ​ക്കാ​രു​ണ്ട്. ഇ​വ​രും വൈ​ദ്യു​ത ലൈ​ന്‍ പൊ​ട്ടി​വീ​ണ പു​റം​ബ​ണ്ടി​ലെ ന​ട​വ​ഴി​യി​ലൂ​ടാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. വൈ​ദ്യു​ത ലൈ​ന്‍ പൊ​ട്ടി​വീ​ണ സം​ഭ​വം ജീ​വ​ന​ക്കാ​ര്‍ ചെ​വി​ക്കൊ​ള്ളാ​ഞ്ഞ​താ​ണ് ക​ര്‍​ഷ​ക​ന്‍റെ ദാ​രു​ണ അ​ന്ത്യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

കെ​എ​സ്ഇ​ബി ആ​ല​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ സ്മി​ത മാ​ത്യു, ആ​ല​പ്പു​ഴ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ ഉ​ണ്ണി​ക്കൃഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ഭ​വസ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
വീ​യ​പു​രം പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക്കും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.