ചേര്‍​ത്ത​ല: ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി കൃ​പാ​സ​നം ഡ​യ​റ​ക്ട​ര്‍ ഫാ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ ന​യി​ച്ച അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് സാ​യൂ​ജ്യ​രാ​യ​ത് ജ​ന​സ​ഹ​സ്ര​ങ്ങ​ള്‍. യു​ദ്ധ​ങ്ങ​ള്‍ അ​വ​സാ​നി​ക്കാ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ സ​ഹ​വ​ര്‍​ത്തി​ത്വം പു​ല​രാ​ന്‍ കൃ​പാ​സ​നം മ​രി​യ​ന്‍ പ്ര​ത്യ​ക്ഷീ​ക​ര​ണ സ​ന്നി​ധാ​ന​ത്തു​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി പു​റ​പ്പെ​ട്ടു.

മ​ഹാ​റാ​ലി​യില്‍ പ​ങ്കെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു ഭ​ക്ത​സ​ഹ്ര​സ​ങ്ങ​ള്‍ ക​ല​വൂ​രി​ലേ​ക്ക് ഒ​ഴി​കി​യെ​ത്തി. ജ​പ​മാ​ല​റാ​ലി മാ​രാ​രി​ക്കു​ളം ബീ​ച്ചി​ലെ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ കോ​ഴി​ക്കോ​ട് രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​ വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ര്‍​ന്ന് ഡോ.​ വ​ര്‍​ഗീസ് ച​ക്കാ​ല​യ്ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ച് കൃ​പാ​സ​നം ഡ​യ​റ​ക്ട​ര്‍ വി​ജ​യ​കു​മാ​റി​ന് പ​താ​ക കൈ​മാ​റി. പ്രീ​തി​കു​ള​ങ്ങ​ര, പെ​രു​മ്പ​ന, വാ​റാ​ന്‍​ക​വ​ല ജം​ഗ്ഷ​ന്‍ വ​ഴി ക​ട​പ്പു​റ​ത്തി​ന്‍റെ സ​മാ​ന്ത​ര റോ​ഡു​ക​ളി​ലൂ​ടെ അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലെ​ത്തി​യ​പ്പോ​ള്‍ ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഡോ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്കി.

തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്കി. വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍.​ജോ​യ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​ര്‍ ഫാ.​ പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ തി​രു​വ​ച​ന സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്കി. കോ​ഴി​ക്കോ​ട് രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​ വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്കി.

ബ​സി​ലി​ക്ക മു​ന്‍ റെ​ക്ട​ര്‍ ഫാ.​സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ല്‍, ആ​ല​പ്പു​ഴ രൂ​പ​ത കെ​എ​ല്‍​സി​എ ബി​സി​സി ല​യ്റ്റി ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ തി​രു​വ​ച​ന സ​ന്ദേ​ശ​ങ്ങ​ല്‍ ന​ല്കി.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍ വിശുദ്ധ ​കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​മാ​പ​ന​സ​ന്ദേ​ശം ന​ല്കി. മ​രി​യ​ന്‍ പ്ര​ത്യ​ക്ഷീ​ക​ര​ണ നൊ​വേ​ന​യ്ക്ക് സി​സ്റ്റ​ര്‍ ജോ​മോ​ള്‍ ജോ​സ​ഫ് നേ​തൃ​ത്വം ന​ല്കി. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് ഫാ.​ അ​ല​ക്‌​സ് കൊ​ച്ചീ​ക്കാ​ര​ന്‍​വീ​ട്ടി​ല്‍, ഫാ.​ ജോ​സ​ഫ് അ​ല്‍​ഫോ​ന്‍​സ് കൊ​ല്ലാ​പ​റ​മ്പി​ല്‍, ഫാ.​ അ​ല​ക്‌​സാ​ണ്ട​ര്‍, ബ്ര​ദ​ര്‍ എ​ഡ്വേ​ര്‍​ഡ് തു​റ​വൂ​ര്‍ എ​ന്നി​വ​ര്‍ നേതൃത്വം നൽകി.

തു​ട​ര്‍​ന്ന് ന​ട​ന്ന സ​മാ​പ​ന ആ​രാ​ധ​ന​യും സ​ന്ദേ​ശ​വും ആ​ശീ​ര്‍​വാ​ദ​വും കൃ​പാ​സ​നം സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ നി​ര്‍​വ​ഹി​ച്ചു.