കളക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം
1450619
Wednesday, September 4, 2024 11:56 PM IST
ആലപ്പുഴ: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, 2019ലെ പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, 22% ഡിആർ കുടിശിക അനുവദിക്കുക. മെഡി സെപ് ആനുകൂല്യങ്ങൾ പെൻഷൻകാർക്ക് ഉപയോഗപ്രദമാകുന്നരീതിയിൽ കാലോചിതമായി പരിഷ്കരിക്കുക. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടത്തിയ സത്യഗ്രഹം ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. ഗോപി, ജില്ലാ സെക്രട്ടറി എ.സലിം, ജി. പ്രകാശൻ, കെ.ജി. സാനന്ദൻ, പ്രഫ. എ. മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.