സെന്റ് ജോസഫ്സ് വനിതാ കോളജില്‍ രാജ്യാന്തര സെമിനാര്‍ സമാപിച്ചു
1494953
Monday, January 13, 2025 11:52 PM IST
ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജില്‍ നാനോ ടെക്നോളജിയിലെ മുന്നേറ്റവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ കഴിഞ്ഞ ഒന്‍പതിന് തുടങ്ങിയ രാജ്യാന്തര സെമിനാര്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ജര്‍മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ട്യുബിന്ജെന്നില് നിന്നെത്തിയ ഡോ. റോബെര്‍ട്ട് ഫെല്‍ പ്രഭാഷണത്തോടെ സമാപിച്ചു. വിഐടി വെല്ലൂരിലെ ഡോ. എല്‍. ജോണ്‍ കെന്നഡി ഭാവിയിലെ ഊര്‍ജപ്രതിസന്ധിക്ക് ഹൈഡ്രജന്‍ ഫ്യുവല്‍ എന്ന പരിഹാരം നിര്‍ദേശിച്ചു പ്രസംഗിച്ചു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയുടെ ക്യൂറി പ്രോജക്ടിന്റെ ഭാഗമായി കോളജിലെ ഫിസിക്സ്, ഹോം സയന്‍സ് വിഭാഗങ്ങള്‍ ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പൽ ഡോ. സിസ്റ്റര്‍ എ.എ. ഉഷ, ഡോ. ബിന്‍സി ജോണ്‍, ഡോ. ജൂലിന്‍ ജോസഫ്, ഡോ. ഷാരോണ്‍ ഡിക്കുഞ്ഞ, ഡോ. ഡി. ഭാഗ്യ, ഡോ. അഞ്ജു എം. നീലിയറ, ഡോ. റോസ് ലീനാ തോമസ്, ഡോ. മോറിസ് മേരിലി അന്റോ നിറ്റി, ഡോ. ജി.പി. ഷീജമോള്‍, ഡോ. ഫിലോമിന ജോസഫ്, ഡോ. പിങ്കി ചെറിയാന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.